Sisiranidra
₹160.00Price
Shipping charge Rs : 40 extra Author : Sabu sankar Publisher : Dc Books ശിശിരനിദ്ര എന്നത് ഒരു രൂപകമാണ്. ഈ രൂപകത്തെ അതിന്റെ എല്ലാ അവ്യക്തഭംഗിയോടും കൂടി നിലനിര്‍ത്തിക്കൊണ്ട് ഭ്രമകല്‍പ്പനയുടെ തലത്തില്‍ കൈകാര്യം ചെയ്യുക എന്നൊരു മാര്‍ഗ്ഗം നോവലിസ്റ്റിന്റെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ സാബു ശങ്കര്‍ ശിശിരനിദ്ര എന്ന അടിസ്ഥാന കല്‍പ്പനയെ തന്റെ ചുറ്റുമുള്ള ദൈനംദിന യാഥാര്‍ത്ഥ്യങ്ങളുടെ മണ്ഡലത്തില്‍ പരാവവര്‍ത്തനം ചെയ്തിരിക്കുന്നു. അങ്ങനെ പൊലിഞ്ഞുപോയ വിപ്ലവസ്വപ്നത്തെ സംബന്ധിക്കുന്ന സമസ്യകളും ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ മൂലധനത്തിന്റെ കടന്നുകയറ്റത്തിനെതിരായി രൂപം കൊള്ളേണ്ട ജനകീയ പ്രതിരോധത്തെക്കുറിച്ചുള്ള മോഹചിന്തയും ആലസ്യത്തിനു കീഴ്‌പ്പെട്ട സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പൊള്ളുന്ന ആക്ഷേപഹാസ്യത്തില്‍ ഇടം കണ്ടെത്തിയിരിക്കുന്നു.